മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീം ക്യാപ്റ്റനായി എം.എസ്. ധോണി തന്നെ തുടരും. ടെസ്റ്റ് ടീമിനെ നയിക്കുക വിരാട് കോഹ്‌ലിയായിരിക്കും.
സ്പിന്നര്‍ ഹര്‍ഭജന്‍സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ടെസ്റ്റ് ടീമിലാണ് ഹര്‍ഭജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2013ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് ഹര്‍ഭജന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണു ഹര്‍ഭജനെ ടീമില്‍ തിരിച്ചെത്തിച്ചത്. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രാഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍സിംഗ്, കരണ്‍ ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ്മ.
ഏകദിന ടീം: എം.എസ്. ധോണി(ക്യാപ്റ്റന്‍) രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി.


