ഢാക്ക: ബംഗ്ലാദേശില്‍ ബസിന് നേരെ പ്രതിപക്ഷ പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബോറില്‍ ഏഴഅ മരണം. 16 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ കോമില്ല ജില്ലയുടെ കിഴക്ക് പടിഞ്ഞാറായാണ് സംഭവം. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥനായ മൊനീര്‍ ഹുസൈന്‍ പറഞ്ഞു.
പ്രധാനമന്ത്രി ഷെയിഖ് ഹസീന രാജി വയ്ക്കണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ മാസം മുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) സംഭവത്തെപ്പറ്റി ഇതു വരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ 51 പേരാണ് ഇവിടെ രാഷ്ട്രീയ ആക്രമണങ്ങളെ തുടര്‍ന്ന് മരിച്ചത്.


