ബംഗാളില്‍ 40 ലക്ഷം വിലവരുന്ന അനധികൃത സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലിലെ പരാഗനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണവുമായി യുവാവ് പിടിയിലായി. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ഖരാര്‍മാര്‍ത്തിലെ ചെക്ക്‌പോസ്റ്റുവഴി സ്വര്‍ണം കടത്താനുള്ള ശ്രമമാണ് പോലീസ് പരാജയപ്പെടുത്തിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് വെളിവായത്. ഇയാളില്‍ നിന്ന് തങ്കകട്ടികളും സ്വര്‍ണ ബിസ്‌ക്കറ്റുകളും പിടിച്ചെടുത്തു.

Top