ബംഗളൂരു സ്‌ഫോടനക്കേസ്: മഅദനിക്കെതിരായ സാക്ഷികളിലൊരാള്‍ കൂറുമാറി

ബംഗളൂരു:ബംഗളൂരു സ്‌ഫോടന കേസില്‍ മഅദ്‌നിക്കെതിരെ മൊഴി നല്‍കിയ സാക്ഷി കൂറുമാറി. മഅദനിയെ കുടകില്‍ കണ്ടുവെന്ന് മൊഴി നല്‍കിയ റഫീക്കാണ് കൂറുമാറിയത്.

കേസില്‍ കുടുക്കുമെന്ന് ഭീഷണി പെടുത്തിയാണ് പൊലീസ്‌ തന്നെ സാക്ഷിയാക്കിയതെന്ന് റഫീക്ക് പറഞ്ഞു.

Top