ഫ്രഞ്ച് പൗരനെ അള്‍ജീരിയയില്‍ വച്ച് തട്ടിക്കൊണ്ടു പോയി

അള്‍ജിയേഴ്‌സ്: ഫ്രഞ്ച് പൗരനെ അള്‍ജീരിയയില്‍ വച്ച് തട്ടിക്കൊണ്ടു പോയതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രി അറിയിച്ചു. കിഴക്കന്‍ അള്‍ജീരിയായില്‍ നിന്നുമാണ് ഫ്രഞ്ച് പൗരനെ അക്രമികള്‍ തട്ടിയെടുത്തത്. ഇറാക്കില്‍ ഐഎസ്‌ഐഎസിനെതിരെ യുഎസ് നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തില്‍ ഫ്രാന്‍സും പങ്കെടുക്കുന്നുണ്ട്. വ്യോമാക്രമണത്തിനായി ഫ്രാന്‍സും യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് നേരത്തെ തന്നെ അയിച്ചിരുന്നു. തങ്ങളെ ആക്രമിക്കുന്നതില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ കനത്ത വില ഫ്രാന്‍സ് നല്‍കേണ്ടി വരുമെന്ന ഐഎസ്‌ഐഎസിന്റെ മുന്നറിയിപ്പ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഫ്രഞ്ച് പൗരനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നത്.

Top