ഫ്രഞ്ച് തടവുകാരനെ അള്‍ജീരിയായില്‍ തീവ്രവാദികള്‍ തലയറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

അള്‍ജിയേഴ്‌സ്: കഴിഞ്ഞ ഞായറാഴ്ച അള്‍ജീരിയന്‍ തീവ്രവാദ സംഘടനയായ ഗുണ്ട് അല്‍ ഖിലാഫ തട്ടിക്കൊണ്ടു പോയ ഫ്രഞ്ച് പൗരനെ തലയറുത്ത് കൊന്നു. ഫ്രഞ്ച് പൗരന്‍ ഹെര്‍വ് ഗൗര്‍ഡലിനെ തലയറുത്ത് കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വടക്കുകിഴക്കന്‍ കബിലി മേഖലയില്‍ നിന്നുമാണ് ഇവര്‍ ഗൗര്‍ഡലിനെ തട്ടിക്കൊണ്ടു പോയത്.

ഫ്രഞ്ച് സര്‍ക്കാറിന് രക്തത്തിന്റെ സന്ദേശം എന്ന തലകെട്ടോടെയാണ് തലയറുക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇറാക്കിലും സിറിയയിലും ഐഎസ് ഭീകരര്‍ക്കെതിരെ യുഎസ് നടത്തുന്ന വ്യോമാക്രമണത്തില്‍ ഫ്രാന്‍സും പങ്കാളിയാണ്.

Top