ഫ്യൂരിയസ് സെവന്റെ ട്രെയ്‌ലര്‍ തരംഗമാകുന്നു

പോള്‍ വാക്കര്‍ അവസാനമായി അഭിനയിച്ച ഫ്യൂരിയസ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ യുട്യൂബില്‍ തരംഗമാകുന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളുടെ ഏഴാം ഭാഗമാണ് ഫ്യൂരിയസ്7. ഫാസ്റ്റ് ആന്‍ഡ് ആന്‍ഡ് ഫ്യൂരിയസ് എന്നാണ് ചിത്രത്തിന് ആദ്യമിട്ടിരുന്ന പേര്. എന്നാല്‍ പിന്നീട് ഫ്യൂരിയസ് 7 എന്നാക്കി മാറ്റി. ട്രെയ്‌ലര്‍ ഇതിനകം തന്നെ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

പോള്‍വാക്കര്‍ ആരാധകര്‍ ഇഷ്ടനായകന്റെ അവസാന ചിത്രം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. 2013 നവംബര്‍ 30ന് കാറപകടത്തിലാണ് പോള്‍ വാക്കര്‍ മരിച്ചത്. ജെയിംസ് വാനാണ് ഫ്യൂരിയസ് 7 സംവിധാനം ചെയ്തിരിക്കുന്നത്. പോള്‍ വാക്കര്‍, വിന്‍ ഡീസല്‍, ടിയേഴ്‌സ് ഗിബ്സണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം തിയെറ്ററുകളില്‍ എത്തും.

Top