ജോണ്‍ എബ്രഹാം നായകനായ ഫോഴ്‌സിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നു. തമിഴില്‍ സൂപ്പര്‍ ഹിറ്റായ കാക്ക കാക്കയുടെ ഹിന്ദി റീമേക്കായിരുന്നു ഫോഴ്‌സ്.
2011 പുറത്തിറങ്ങിയ ഫോഴ്‌സ് പക്ഷേ വന്‍ പരാജയമായിരുന്നു. അഭിനയ് ഡിയോയാണ് ഫോഴ്‌സ് സംവിധാനം ചെയ്തത്. രണ്ടാം ഭാഗവും അഭിനയ് തന്നെയായിരിക്കും സംവിധാനം ചെയ്യുക. ഗൗതം മേനോനാണ് തമിഴില്‍ കാക്ക കാക്ക ഒരുക്കിയത്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ കഥ ഹിന്ദിയിലെ നിര്‍മാതാക്കള്‍ തന്നെയാണ് ഒരുക്കുന്നത്. വിപുല്‍ അമൃത്‌ലാല്‍ ഷായാണ് ചിത്രം നിര്‍മിക്കുന്നത്. കമാന്‍ഡോ, ഹോളിഡേ, എ സോള്‍ജിയര്‍ ഓഫ് നെവര്‍ ഡ്യൂട്ടി തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചത് വിപുല്‍ അമൃത്‌ലാലാണ്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2016 ചിത്രം തിയെറ്ററില്‍ എത്തും. തമിഴില്‍ സൂര്യയെ നായകനാക്കിയാണ് ഗൗതം മേനോന്‍ കാക്ക കാക്ക ഒരുക്കിയത്. സൂപ്പര്‍ ഹിറ്റായ ഈ ചിത്രത്തിലൂടെയാണ് സൂര്യ തമിഴകത്തിലെ സ്റ്റാറാകുന്നത്. ജ്യോതികയായിരുന്ന കാക്ക കാക്കയിലെ നായിക.


