ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിയാഞ്ചി അന്തരിച്ചു

പാരീസ്: ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിയാഞ്ചി (25) അന്തരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജാപ്പനീസ് ഗ്രാന്‍ പ്രീയില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒമ്പതുമാസം അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹം അന്തരിച്ചുവെന്ന് മാതാപിതാക്കളാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.

അയര്‍ട്ടന്‍ സെന്നയ്ക്കുശേഷം റേസിങ്ങിനിടെ പരുക്കേറ്റ് മരിക്കുന്ന ഡ്രൈവറാണ് ബിയാഞ്ചി. 2011ല്‍ ടെസ്റ്റ് ഡ്രൈവറായി തുടങ്ങിയ ബിയാഞ്ചി 2013ല്‍ റേസിങ് ട്രാക്കില്‍ പോരാട്ടം തുടങ്ങി. 34 റേസുകളില്‍ പങ്കെടുത്തു. ഫോഴ്‌സ് ഇന്ത്യയുടെ ടെസ്റ്റ് ഡ്രൈവറായിരുന്നു.

Top