കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ടോണി ചമ്മണിയെ പ്രതിപക്ഷ അംഗങ്ങള്‍ ചേമ്പറില്‍ തടഞ്ഞുവച്ചു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ഉപരോധസമരം തുടരുകയാണ്.
രാവിലെ നഗരസഭ കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്ന് മേയര്‍ ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം തടയുകയായിരുന്നു. ഇതോടെ മേയര്‍ ചേമ്പറില്‍ തന്നെയിരുന്നു.
അതിനിടെ ബോട്ടപകടത്തെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭയ്ക്കു മുന്നില്‍ നിരാഹാരം സമരം നടത്തുന്ന പ്രതിപക്ഷ നേതാവ് കെ.ജെ.ജേക്കബിനെ പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്.


