ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ബുധനാഴ്ചയുണ്ടായ ബോട്ടപകടത്തെ കുറിച്ച് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്. അപകടത്തില്‍പെട്ട ബോട്ടിന് കാലപ്പഴക്കം ഉണ്ടായിരുന്നതായും പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ ഗൗരി പ്രസാദ് ബിസ്വാള്‍ പറഞ്ഞു.

അപകടത്തെ കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ബോട്ടിന്റെ കാലപ്പഴക്കം അപകടത്തിനുള്ള ഒരു കാരണമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പോര്‍ട്ട് ട്രസ്റ്റല്ല, തുറമുഖ വകുപ്പാണെന്നും ബിസ്വാള്‍ പറഞ്ഞു. ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി മാത്രമാണ് പോര്‍ട്ട് ട്രസ്റ്റ് നല്‍കുന്നതെന്നും അദ്ദേഹം അറയിച്ചു.

Top