കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിനിടയാക്കിയ മത്സ്യബന്ധന വള്ളമോടിച്ച ഷിജുവിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് മൊഴി. വള്ളത്തില്‍ സ്രാങ്ക് ഉണ്ടായിരുന്നില്ലെന്നും ഷിജു മൊഴി നല്‍കി. വള്ളത്തില്‍ ഡീസലടിച്ച് മുന്നോട്ട് എടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കണ്ടില്ലെന്നും ഷിജു പറഞ്ഞു.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മഹാരാജാസ് കോളജ് വിദ്യാര്‍ഥിനി സുജിഷയുടെ മൃതദേഹമാണ് ഇന്നു കണ്ടെത്തിയത്.
35 വര്‍ഷം പഴക്കമുള്ള യാത്രാ ബോട്ടിന് 2017 വരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റു നല്‍കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബോട്ട് പരിശോധിക്കാതെയാണ് പോര്‍ട്ട് അധികൃതര്‍ ഫിറ്റ്‌നസ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാണ്.


