ഫോക്‌സ് വാഗണ്‍ ക്രോസ് പോളോ ശ്രേണിയിലെ പുതിയ വേരിയന്റ് പുറത്തിറക്കി. പെട്രോള്‍ മോഡലായ ക്രോസ് പോളോ 1.2 എം പി ഐ ആണ് പുറത്തിറക്കിയത്. 6.94 ലക്ഷമാണ് വില.
1.5 ലിറ്റര്‍ ഡീസല്‍ മോഡല്‍ മാത്രമായിരുന്നു ക്രോസ് പോളോ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നത്. ടൊയോട്ട ഇട്ടിയോസ് ക്രോസ്, ഫിയറ്റ് അവ്വഞ്ച്വറ തുടങ്ങിയ മോഡലുകളുമായാവും ഫോക്‌സ് വാഗണ്‍ ക്രോസ് പോളോക്ക് വിപണിയില്‍ മല്‍സരിക്കേണ്ടി വരിക.


