ഫേസ്ബുക്ക്- വാട്ട്‌സ് ആപ്പ് കരാര്‍ പൂര്‍ത്തിയായി

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സന്ദേശ ആപ്ലിക്കേഷനെ ഫേസ്ബുക്ക് പൂര്‍ണ്ണമായി ഏറ്റെടുത്തു. 19 ബില്ല്യണ്‍ ഡോളറിനാണ് ഈ ഏറ്റെടുക്കല്‍. ഡീലിന്റെ ഭാഗമായി ഫേസ്ബുക്ക് ബോര്‍ഡില്‍ വാട്ട്‌സ് ആപ്പിന്റെ സിഇഒയെ നിയമിച്ചിട്ടുണ്ട്. ജാന്‍ ക്യോം തന്നെ വാട്ട്‌സ്ആപ്പ് സിഇഒയായി തുടരും.

കൂടുതല്‍ മികച്ച രീതിയിലുള്ള സേവനം വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഫേസ്ബുക്ക് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. കരാര്‍ പൂര്‍ത്തിയായെങ്കിലും ലോകത്തിലെ പല ഭാഗങ്ങളില്‍ ഈ കച്ചവടത്തിന് എതിരെ വിവിധ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അത് കൈകാര്യം ചെയ്യെണ്ട ബാധ്യത ഇനി ഫേസ്ബുക്കിനാണ്.

Top