സാന്‍ഫ്രാന്‍സിസ്‌കോ: സര്‍ക്കാര്‍ നിങ്ങളുടെ പേജിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നു മനസിലാക്കിയാല്‍ ഫേസ്ബുക്ക് മുന്നറിയിപ്പ് നല്കും. സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നു മനസിലാക്കിയാല്‍ ഗൂഗിള്‍ നേരത്തേ മുതല്‍ മുന്നറിയിപ്പ് നല്കിവരുന്നുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് വിവിധ കുറ്റകൃത്യങ്ങള്‍ക്കു വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണു കമ്പനിയുടെ പുതിയ നീക്കം.
ഇന്നു മുതല്‍ ഈ സൗകര്യം ലക്ഷ്യമാക്കുമെന്നു ഫേസ്ബുക്ക് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് ബ്ലോഗിലൂടെ അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൈബര്‍ അറ്റാക്കില്‍നിന്നു രക്ഷപ്പെടാനാണു മുന്നറിയിപ്പു നല്കുന്നത്.
സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ഒരാളെ അയാള്‍ ഫേസ്ബുക്കില്‍ തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള സൂചനയാണു കൊടുക്കുക. അക്കൗണ്ട് സുരക്ഷയ്ക്കായി ബോക്‌സ് മെസേജ്, മൊബൈല്‍ നമ്പറിലേക്കു സുരക്ഷാ കോഡ് തുടങ്ങിയവ ഫേസ്ബുക്ക് അയക്കും. 2012 മുതല്‍ ഇത്തരം മുന്നറിയിപ്പ് ഗൂഗിള്‍ തങ്ങളുടെ അക്കൗണ്ടുകാര്‍ക്കു നല്കി വരുന്നുണ്ട്.