ഫെയ്സ് ബുക്ക് മെസന്‍ഞ്ചറില്‍ വീഡിയോ കോളിംങ് സംവിധാനം ആരംഭിച്ചു. ആഗോളതലത്തില്‍ തന്നെ മെസന്ഞ്ചറിന്റെ പുതുക്കിയ സ്മാര്‍ട്ട്ഫോണ്‍ പതിപ്പില്‍ ഇത് ലഭിക്കും. നിലവില്‍ കോളിംങ് ബട്ടണിനോടപ്പമായിരിക്കും വീഡിയോ കോളിംങ് ബട്ടണ്‍ ഉണ്ടാകുക. എന്നാല്‍ ഇന്ത്യയില്‍ ഈ സംവിധാനം എത്തിയിട്ടില്ലെന്നാണ് സൂചനകള്‍.
ഉപയോക്താക്കള്‍ ഏത് പ്ലാറ്റ്ഫോമില്‍ ഉള്ളവരാണെങ്കിലും തമ്മില്‍ വീഡിയോ കോളിംങ്ങ് നടത്താം. എന്നതാണ് പ്രധാന പ്രത്യേകത.
നിലവില്‍ പുതുക്കിയ പതിപ്പുകളുമായി വീഡിയോ കോളിംങ് യുഎസ്എ, യുകെ, കാനഡ, ഫ്രാന്‍സ് രാജ്യങ്ങളിലാണ് ഈ സംവിധാനം കിട്ടുക.