ഫെയ്‌സ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡി

ന്യൂഡല്‍ഹി: ഈ മാസം 27 ന് ഫെയ്‌സ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മോഡി ഈ വിവരം അറിയിച്ചത്. ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ സ്വീകരണത്തിന് നന്ദിയുണ്ടെന്നും മോഡി പറഞ്ഞു.

സന്ദര്‍ശനത്തിന്റെ പൂര്‍ണ വിജയത്തിനായി ഫെയ്‌സ് ബുക്ക് വഴി ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും മോഡി പറഞ്ഞു

മോഡിയുടെ ഫെയ്‌സ് ബുക്ക് ആസ്ഥാന സന്ദര്‍ശനത്തെക്കുറിച്ച് സുക്കര്‍ ബര്‍ഗിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 27 ന് ഫെയ്‌സ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. മോഡിയുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സോഷ്യലും സാമ്പത്തികപരവുമായ വെല്ലുവിളികളെ കുറിച്ച് സംസാരിക്കും. നിങ്ങളുടെ ചോദ്യങ്ങളും അറിയാന്‍ ആഗ്രഹമുണ്ട്. അക്കാര്യങ്ങള്‍ കമന്റായി താഴെ പോസ്റ്റ് ചെയ്യാവുന്നതാണ്. എല്ലാറ്റിനും ഉത്തരം നല്‍കാന്‍ പരമാവധി ശ്രമിക്കാം’ ഫെയ്‌സ് ബുക്ക് പേജിലൂടെ സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

Top