ഉപഭോക്താക്കള്‍ക്ക് ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ഫെയ്സ്ബുക്ക് പുതിയ ഗ്രൂപ്പ് ആപ്പ് അവതരിപ്പിച്ചു. ഫോണ്‍ പതിപ്പുകള്‍ക്കായാണ് ഈ ആപ്ലികേഷന് ഫെയ്സ്ബുക്ക് ഇറക്കിയിരിക്കുന്നത്.
ഒരു പോസ്റ്റ് വിവിധ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാനും. വിവിധ ഗ്രൂപ്പുകളിലെ പ്രധാനപ്പെട്ട പോസ്റ്റുകള്‍ നഷ്ടപ്പെടാതിരിക്കാനും ഈ ആപ്ലികേഷന് തുണയാകും. അടുത്തിടെ ഫേസ്ബുക്ക് തങ്ങളുടെ ഫേസ്ബുക്കിലെ ഒരോ കാര്യങ്ങളും പ്രത്യേക ആപ്ലികേഷനായി ഇറക്കുവാനുള്ള നീക്കത്തിലാണ്. മെസഞ്ചര്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ അടുത്തിടെയാണ് റൂം എന്ന ചാറ്റ് റൂം ആപ്ലികേഷനും ഫേസ്ബുക്ക് ഇറക്കിയത്.