ഫെയ്‌സ്ബുക്കിലെ ചെറിയ വലിയ മാറ്റം

ഒരു ചെറിയ വലിയ മാറ്റം കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്ക് കൊണ്ടുവന്നത്. സാങ്കേതികമായി ചെറുതാണെങ്കിലും പ്രതീകാത്മകമായി വലുതാണ് ഫെയ്‌സ്ബുക്ക് ഐക്കണ്‍ രൂപകല്‍പനയിലെ മാറ്റം. സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും സൂചിപ്പിക്കുന്ന രണ്ടു ഐക്കണിലും സ്ത്രീയെ ആദ്യം കൊണ്ടുവന്നതാണ് ഫെയ്‌സ്ബുക്കിലെ പുതിയ പരിഷ്‌കാരം.

മുന്‍പ് ഈ ഐക്കണില്‍ പുരുഷന്റെ ചിഹ്നമായിരുന്നു മുന്നില്‍ എന്നാല്‍ ഇപ്പോള്‍ അത് വനിത സിംബലാണ്. നേരത്തേ സുഹൃത്തുക്കളെ സൂചിപ്പിക്കുന്ന ഐക്കണ് പുരുഷന് പിന്നില്‍ വലതുവശത്തായിരുന്നു സ്ത്രീ. ഗ്രൂപ്പില്‍ പുരുഷന്‍ മധ്യഭാഗത്തും സ്ത്രീയും പുരുഷനും പിന്നില്‍ ഇരുവശത്തും .

പുതിയ മാറ്റത്തില്‍ സ്ത്രീയെ മുന്നിലേക്കു കൊണ്ടുവന്നതിനു ഫെയ്‌സ്ബുക്ക് ഡിസൈന്‍ മാനേജരായ കെയ്റ്റ്‌ലിന്‍ വിന്നര്‍ കാരണം വിശദീകരിക്കുന്നു. ഒരു സ്ത്രീയെന്ന നിലയിലും വനിതാകോളജില്‍ പഠിച്ച ആളെന്ന നിലയിലും എനിക്ക് ഐക്കണിലെ പ്രതീകാത്മകതയുടെ പ്രശ്‌നം അവഗണിക്കാനാവില്ലായിരുന്നു. അതില്‍ സ്ത്രീ പുരുഷന്റെ നിഴലിലായിരുന്നു. അതാണു മാറ്റിയത്. എന്തായാലും പുതിയ മാറ്റം വനിതകളെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്. കെയ്റ്റ്‌ലിന്‍ പറഞ്ഞു.

Top