മനില: ഫിലിപ്പീന്‍സില്‍ റബര്‍ ചെരുപ്പ് ഫാക്ടറിക്ക് തീപിടിച്ച് 72 മരണം. ബുധനാഴ്ച ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ ചെരുപ്പുനിര്‍മാണ ഫാക്ടറിയിലാണു തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ പ്രധാന വാതിലിന്റെ ഭാഗത്ത് നടന്നുവന്ന വെല്‍ഡിംഗ് ജോലികള്‍ക്കിടെയാണു തീപിടിത്തമുണ്ടായത്. ഇവിടെ നിന്നുമുണ്ടായ തീപ്പൊരി രാസലായനിയില്‍ വീണു സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. ഫാക്ടറിയുടെ രണ്ടാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
ഫീലിപ്പീസില്‍ ചെരുപ്പ് ഫാക്ടറിയില്‍ അഗ്നിബാധ: 72 മരണം


