മനില: ഫിലിപ്പിന്‍സ് വീണ്ടും ചുഴലിക്കാറ്റിന്റെ ഭീതിയില്‍. പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട ഹുഗുപിറ്റ് ചുഴലിക്കാറ്റ് ഫിലിപ്പിയന്‍സിനെ ഭീതിയിലാഴ്ത്തി വീശിയടിക്കാന്‍ ആരംഭിച്ചു. ശനിയാഴ്ച രാത്രി കിഴക്കന്‍ മേഖലയിലെ സമറില്‍ മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചു തുടങ്ങിയതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുന്‍കരുതലായി ആറു ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. കപ്പല്‍ ഗതാഗതങ്ങളും സര്‍വീസ് നിര്‍ത്തിവച്ചു.
2013 നവംബറില്‍ ഫിലിപ്പിയന്‍സില്‍ വീശിയടിച്ച ഹൈയാന്‍ ചുഴലിക്കാറ്റില്‍ 7,000 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ പകുതിയിലധികം ജനങ്ങളെയാണ് ഹൈയാന്‍ ബാധിച്ചത്.


