ഫിയറ്റ് അബാര്‍ത്ത് 595

ഫിയറ്റിന്റെ ചെറുകാര്‍ മോഡലായ അബാര്‍ത്ത് 595 അടുത്ത മാസം വിപണിയിലേക്ക് എത്തും. മുന്‍പ് ഫിയറ്റ് അവതരിപ്പിച്ച അബാര്‍ത്ത് 500 മോഡലിന് വിപണിയില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.

1368 സിസി ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ ഉല്‍പാദിപ്പിക്കുന്ന കരുത്ത് 158 എച്ച്പിയാണ് ടാര്‍ക്ക് 21.4 കെജിഎമ്മുമാണ്. സ്‌പോര്‍ട്‌സ് മോഡലില്‍ ഇതിന്റെ ടോര്‍ക്ക് 23.45 കെജിഎം വരെയാകും. വാഹനത്തിന്റെ വീല്‍ ബേസ് 17 ഇഞ്ചാണ്. നീളം 3657 മില്ലിമീറ്ററും വീതി 1627 മില്ലിമീറ്ററും ഉയരം 1485 മില്ലിമീറ്ററുമാണ്. അകത്തളത്തിലും പുറംമോഡിയിലും കാര്‍ പ്രേമികളെ ആകര്‍ഷിക്കുന്ന നിരവധി ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്.

ഡോര്‍ ഹാന്‍ഡിലിലും വിങ്ങ് മിററിലും ഗ്രില്ലിലും ഗ്രാഫൈറ്റ് പോലെ തോന്നിക്കുന്ന ഫിനിഷിങ്ങ് നല്‍കിയിട്ടുണ്ട്. ഇന്റീരിയര്‍ പഴയ അബാര്‍ത്തിനു സമാനമായരീതിയില്‍ സ്‌പോര്‍ട്ടിലുക്കോടുകൂടിയാണ് രൂപകല്‍പന ചെയ്തത്. സാബെല്‍റ്റ് റേസ് സീറ്റുകളും ഫൂട്ട്‌പെഡലുകളും മെഷീന്‍ അലോയ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീലും കൂടാതെ ഡാഷ് ബോര്‍ഡിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഗ്രാഫൈറ്റ് ഫിനിഷും വാഹനത്തിന് നല്‍കിയിട്ടുണ്ട്.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ എല്‍സിഡി ഡിസ്‌പ്ലേയും അബാര്‍ത്തിന്റെ സവിശേഷതയാണ്. 27 മുതല്‍ 30 ലക്ഷം വരെയാണ് ഇതിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില എന്നാണ് സൂചന. എന്നാല്‍ വിപണിയലെത്തിയാലും വളരെ കുറച്ചു അബാര്‍ത്തുകള്‍ മാത്രം വില്‍ക്കാനാണ് ഫിയറ്റ് പദ്ധതിയിടുന്നത്.

Top