ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് എട്ടു സ്ഥാനം നഷ്ടം. ഈ വര്‍ഷം മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ നടന്ന അന്താരാഷ്ട്ര സൌഹൃദ മത്സരം 22 ന്റെ സമനിലയില്‍ പിരിഞ്ഞതൊഴിച്ചാല് ഇന്ത്യന്‍ ടീമിന് എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. എട്ടു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങിയ ഇന്ത്യയുടെ റാങ്കിങ് 158 ാം തെത്തി. പാകിസ്താനും ബംഗ്ലാദേശിനും റാങ്കിങില്‍ അടിതെറ്റി. പാകിസ്താന് 11 സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 175 ാമതും ബംഗ്ലാദേശ് 181 ാം സ്ഥാനത്തുമെത്തി. ഇതേസമയം, ശ്രീലങ്ക രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 176 ാം സ്ഥാനം കണ്ടെത്തി. ഈ മാസം ആദ്യം നടന്ന സൌഹൃദമത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയോടു പരാജയം വഴങ്ങിയെങ്കിലും റാങ്കിങില്‍ ലോക ചാമ്ബ്യന്മാരായ ജര്‍മനി തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇതേസമയം, ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കൊളംബിയ മൂന്നാം സ്ഥാനത്തെത്തി. ലോകകപ്പില്‍ ബ്രസീല്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഒരു സ്ഥാനം കയറി ആറാം സ്ഥാനം പിടിച്ചു. മുന്‍ ചാമ്ബ്യന്മാരായ സ്!പെയിന്‍ എട്ടാം സ്ഥാനത്താണ്.
ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് എട്ടു സ്ഥാനം നഷ്ടം
