ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്7 ട്രയിലര്‍ എത്തി

പോള്‍ വോക്കറിന്റെ അവസാനത്തെ ചിത്രമായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പായ ‘ഫ്യൂരിയസ് 7’ ട്രെയിലറെത്തി. കിടിലന്‍ ചേസും ആക്ഷന്‍രംഗങ്ങളും മറ്റുമായിട്ടാണ് ട്രെയിലര്‍ എത്തുന്നത്.

ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിനു മുമ്പേ പ്രധാന നടന്മാരിലൊരാളായ പോള്‍ വാക്കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് ആരാധകരെ ഞെട്ടിച്ചതിനൊപ്പം ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാല്‍ പോള്‍ വാക്കര്‍ ഉള്‍പെട്ട ഭാഗങ്ങള്‍ ഇളയ സഹോദരന്റെയും മറ്റും സഹായത്തോടെ ചിത്രീകരിക്കുകയായിരുന്നു.

റീലീസ് 2015 ഏപ്രില്‍ മൂന്നാം തിയ്യതി. ഏഴാമത്തെ ഭാഗം റിലീസ് ചെയ്യുന്നതു കാത്തിരിപ്പാണ് ലോകത്തെമ്പാടുമുള്ള ആരാധകര്‍. ബോളിവുഡ് നടനായ അലി ഫസലും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എഴില്‍ ഒരു കഥാപാത്രമായി വരുന്നുണ്ട്.

Top