പൗരത്വ ഭേദഗതി; ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുസ്ലിം ലീഗിന്റെ ഉൾപ്പടെ 200 ലധികം ഹരജികളാണ് പരിഗണിക്കുന്നത്.

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. 2019ലാണ് ഹരജികൾ സമർപ്പിച്ചത്. ഹരജികൾ പരിഗണിച്ച സുപ്രിംകോടതി നേരത്തെ സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിൽ വിശദമായി വാദം കേൾക്കാൻ വേണ്ടിയാണ് തിങ്കളാഴ്ച മുതൽ ഹരജി പരിഗണിക്കുന്നത്. അതേസമയം കേരളം സമർപ്പിച്ച സ്യൂട്ട് ഹരജി പരിഗണിക്കില്ലെന്നാണ് വിവരം.

Top