പ്ലസ് ടു: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും

ന്യൂഡല്‍ഹി: പ്ലസ്ടു വിഷയത്തില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. പുതുതായി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളിലും ബാച്ചുകളിലും മാറ്റം വരുത്തികൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയെ സമീപിക്കുക. ഹൈക്കോടതി റദ്ദാക്കിയ ബാച്ചുകളില്‍ ഈ വര്‍ഷംതന്നെ പ്രവേശനത്തിന് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

ഈമാസം 15-നകം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കും. കേസില്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാറിനകത്തു തന്നെ ഭിന്നതകള്‍ നിലനിന്നിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായാല്‍ അത് സര്‍ക്കാരിന് ക്ഷീണമുണ്ടാകുമെന്നതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന് നേരത്തേ തീരുമാനമെടുക്കാന്‍ കാരണം. എന്നാല്‍ ബാച്ചുകള്‍ നഷ്ടപ്പെട്ട ചില സ്‌കൂളുകള്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടായിിരിക്കുന്നത്.

Top