‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പ്: അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി

തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍.

സാങ്കേതികമായ കാര്യങ്ങളുള്ളതിനാലാണ് കേസ് അന്വേഷണം നീണ്ടു പോകുന്നത്. ഉടന്‍ തന്നെ കുറ്റവാളികളെ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും നിര്‍മാതാവ് അന്‍വര്‍ റഷീദും തിങ്കളാഴ്ച ഹാജരാകണമെന്ന് ആന്റിപൈറസി സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top