പ്രേമം ലുക്കില്‍ മുണ്ടും ബ്ലാക്ക് ഷര്‍ട്ടും ധരിച്ചുള്ള നിവിന്‍ പോളിയുടേയും മകന്‍ ദാവീദിന്റേയും ചിത്രം വൈറലാകുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ നിവിന്‍ പോളിയാണ് ചിത്രം പുറത്തുവിട്ടത്. കൈകള്‍ കെട്ടി കറുത്ത കൂളിങ്ങ് ഗ്ലാസും വെച്ചാണ് ഇരുവരും ചിത്രത്തില്‍. ഓണാഘോഷത്തിനിടെ എടുത്തതാണ് ഈ ചിത്രം.
ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ മനം കവര്‍ന്ന ചിത്രത്തിന് പത്ത് മിനിറ്റുള്ളില്‍ തന്നെ 5000ത്തിലധികം ലൈക്കുകള്‍ ലഭിച്ചു. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്.
പ്രേമം പുറത്തിറങ്ങിയതിന് ശേഷം കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും യുവാക്കള്‍ക്കിടയില്‍ ഹരമായിരുന്നു. ‘പ്രേമം ഹാങ്ഓവറിലായിരുന്നു’ സംസ്ഥാനത്തെ കോളേജുകളിലെ ഓണാഘോഷവും.


