പ്രൊജക്ടിന്റെ ഭാഗമായി യുവതി തുണിയില്ലാതെ തെരുവിലൂടെ നടന്നു

റോഡിലൂടെ തുണിയില്ലാതെ നടക്കുന്നതും പോരാഞ്ഞിട്ട് ഫോട്ടോ കൂടി എടുക്കുന്നു ! . സ്‌പെയിനില്‍ നടന്ന സംഭവമാണ്. സ്‌പെയിനിലെ പ്രമുഖ മോഡലാണ് റോഡിലൂടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയും തുണിയില്ലാതെ നടന്നത്. വെറുതെയൊന്നുമല്ല താന്‍ നടന്നതെന്നാണ് യുവതിയുടെ പ്രതികരണം. ആര്‍ട്ട് പ്രൊജക്ടിന്റെ ഭാഗമായാണ് യുവതി തുണിയില്ലാതെ നടന്നത്. എന്തായാലും കണ്ടു നിന്നവര്‍ക്ക് അസ്സല്‍ കാഴ്ചകളായിരുന്നുവെന്നാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്.

തിരക്കേറിയ വീഥികളിലൂടെയായിരുന്നു മോഡലായ ബ്രിന്‍ഡിസി എന്ന 30കാരിയുടെ പ്രയാണം. മുഴുവന്‍ നഗ്നയായ യുവതി ശരീരം പ്രദര്‍ശിപ്പിച്ചിരുന്നു. ആളുകളുടെ പ്രതികരണം അറിയാന്‍ ഒരു ഫോട്ടോ ഗ്രാഫറേയും യുവതി ഒപ്പം കൂട്ടിയിരുന്നു.

താന്‍ പോകുന്ന വഴിയില്‍ക്കൂടി തന്നെ കാണുന്നവര്‍ പകച്ചു നോക്കുന്നതും, കാമദുരയോടെ സൂക്ഷിച്ചു നോക്കുന്നതുമെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബാര്‍സലോണയിലാണ് പ്രൊജക്ട്. വസ്ത്രം ധരിച്ചു പോകുമ്പോഴും നഗ്നയായി നടക്കുമ്പോഴും ആളുകളുടെ പ്രതികരണം തികച്ചും വ്യത്യസ്തമാണെന്ന് യുവതി തിരിച്ചറിഞ്ഞു.

തുണിയില്ലാതെ വന്ന തന്നെ ആരും സ്വീകരിക്കുവാന്‍ തയ്യാറായില്ലെന്ന് യുവതി പറയുന്നു. തന്നെ പലരും ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതി വെളിപ്പെടുത്തി.

Top