കോട്ടയം: യുഡിഎഫ് മധ്യമേഖലാജാഥയുടെ ക്യാപ്റ്റനായി പ്രൊഫ. എന്‍. ജയരാജ് എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് -എമ്മാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അനാരോഗ്യം ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞ സി.എഫ്. തോമസിന് പകരമാണ് ജയരാജ് എംഎല്‍എ ജാഥാ ക്യാപ്റ്റന്‍ ആയി എത്തുന്നത്.
സി.എഫ്. തോമസ് ഒഴിവായതിനെ തുടര്‍ന്ന് ജോസ് കെ. മാണി നേതൃസ്ഥാനത്തെത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജോസ് കെ. മാണി ജാഥ നടക്കുന്ന സമയത്തു കേരളത്തിലുണ്ടാവില്ലെന്നറിയിക്കുകയായിരുന്നു. ജോസ് കെ. മാണിയെ ജാഥാ ക്യാപ്റ്റനാക്കുന്നതില്‍ കോണ്‍ഗ്രസിനും അതൃപ്തിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ജയരാജ് എംഎല്‍എയ്ക്കു നറുക്കു വീണത്.
സംസ്ഥാനത്തു യുഡിഎഫ് നടത്തുന്ന മേഖലാ ജാഥകള്‍ ഈ മാസം 19 നായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിച്ചു മധ്യമേഖലാ ജാഥ ഈ മാസം 27 ലേയ്ക്കു മാറ്റി.
നിലവില്‍ കാഞ്ഞിരപ്പള്ളി എംഎല്‍എയും കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറിയുമാണു പ്രൊഫ.എന്‍. ജയരാജ്


