പ്രീമിയം റെയ്ഞ്ചില്‍ പുതിയ ഗെയിമിങ് ലാപ്‌ടോപ് ലെനോവെ പുറത്തിറക്കി. ഐഡിയപാഡ് വൈ700-17ഐഎസ്‌കെ എന്നാണു മോഡലിന്റെ പേര്. മുംബൈയില്‍ നടക്കുന്ന ലെനോവെ ഇന്‍ഡ്യ ഗെയിമിങ് വീക്കില്‍ വച്ചാണു പുതിയ മോഡല്‍ പുറത്തിറക്കിയത്. കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ എക്‌സ്‌ക്ലൂസിവായാണു വില്‍പന.
ക്വാഡ് കോര്‍ ഐ7 6700 എച്ച് ക്യൂ പ്രോസസര്‍. 2.6 ജിഗാഹെട്ട്‌സ് അടിസ്ഥാന വേഗത. 5400 ആര്‍പിഎം ഹാര്‍ഡ് ഡ്രൈവ്, 16 ജിബി ഡിഡിആര്‍ 4റാം, നാലു ജിബി ഡിഡിആര്‍ 5റാം, നിവീദിയ ജീടിഎക്‌സ് 960എം വീഡിയോ കാര്‍ഡ് എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍. 17 ഇഞ്ച് എച്ച്ഡി (1920×1080 പിക്‌സല്‍) ഡിസ്‌പ്ലേ. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം. 3.5 കിലോഗ്രാം ഭാരം.
നിവീദിയ ഗ്രാഫിക്‌സ് കാര്‍ഡുകളുപയോഗിക്കുന്ന ചില മോഡലുകള്‍ നേരത്തെയും ലെനോവെ പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഗെയിമുകളും നിവീദിയ ഗ്രാഫിക്‌സില്‍ അധിഷ്ഠിതമായിരിക്കുമെന്നാണു സൂചന.
ഈ ലാപ്‌ടോപ്പിന്റെ 15 ഇഞ്ച് ഡെസ്‌ക്ടോപ് വേരിയന്റും തയ്യാറാക്കുന്നുണ്ട് ലെനോവെ. ഗെയിമിങ്ങിനു വേണ്ടി പ്രത്യേക മോഡലുകള്‍ തയ്യാറാക്കുന്നതിനു പിന്നില്‍ കമ്പനി ചില ഗെയിമുകള്‍ തയ്യാറാക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളെക്കുറിച്ചു ചോദിച്ചപ്പോള്‍ ഈ മോഡലുകളെ ഉദ്ദേശിച്ചല്ലെന്നും എന്നാല്‍ ഇത്തരം ചില പദ്ധതികള്‍ ഉണ്ടെന്നു കമ്പനി വെളിപ്പെടുത്തി.


