പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും ഒരുമിക്കുന്നു

ബോളിവുഡ് താരസുന്ദരികളായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും ആദ്യമായി ഒരുമിക്കുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനംചെയ്യുന്ന പുതിയ ഹിന്ദി ചിത്രമായ ബാജി റാവു മസ്താനിയിലാണ് ഇരുവരും ഒന്നിക്കുന്നത്. രണ്‍വീര്‍സിങ്ങാണ് നായകന്‍.

ദീപികയും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞതായി പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ദീപികയോടൊപ്പം നൃത്തരംഗം ചെയ്യാന്‍ കഴിഞ്ഞത് ഹൃദ്യമായ അനുഭവമായിരുന്നെന്നും പ്രിയങ്ക ട്വീറ്റ് ചെയിതു.

‘ദേവ്ദാസ്’, രാംലീല’, ‘ബ്ലാക്ക്’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി

Top