ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍. പ്രായോഗിക വാദിയായ മോഡി കര്‍ഷകരെ വഞ്ചിക്കുകയാണെന്നും
കര്‍ഷകരെ കാണാതെ പ്രധാനമന്ത്രി വിദേശത്ത് പറക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അച്ഛേ ദിന്‍ സര്‍ക്കാര്‍ രാജ്യത്തെ തോല്‍പ്പിച്ചതായി രാഹുല്‍ ആരോപിച്ചു. മോഡി ഭരണത്തില്‍ രാജ്യത്തെ കാര്‍ഷിക മേഖല തകര്‍ന്നു. യുപിഎ ഭരണകാലത്തു കാര്‍ഷിക വായ്പകള്‍ 20ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ അച്ഛേ ദിന്‍ സര്‍ക്കാരിന്റെ കാലത്തു അഞ്ചു ശതമാനം മാത്രമാണു വര്‍ധനവുണ്ടായത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു 4.1 ശതമാനമായിരുന്നു കാര്‍ഷിക വളര്‍ച്ചയെന്നും രാഹുല്‍ ്അഭിപ്രായപ്പെട്ടു.
അതേസമയം പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം വച്ചു.


