പ്രസവ ചിത്രീകരണം: ഡോക്ടര്‍മാരുടെ അറസ്റ്റ് തടയണമെന്ന് ആവശ്യം കോടതി തള്ളി

കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം ചിത്രീകരിച്ച സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തളളി. ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചാല്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാകുമെന്ന് കോടതി. ജാമ്യാപേക്ഷ ഈ മാസം 30ന് പരിഗണിക്കും.

സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരും കൂറ്റക്കാരാണെന്ന് ഡിഎംഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒ ആരോഗ്യമന്ത്രിക്ക് കൈമാറി.

Top