പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ എ വിന്‍സെന്റ് അന്തരിച്ചു

.
ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ എ വിന്‍സെന്റ്(86) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് കോടമ്പക്കത്തെ ഫാന്തം ചര്‍ച്ചില്‍.

ദേശീയ അവാര്‍ഡ് നേടിയ നീലക്കുയിലിന്റെ കാമറ കൈകാര്യം ചെയ്തിരുന്നത് വിന്‍സെന്റ് മാഷായിരുന്നു. ഭാര്‍ഗവി നിലയമാണ് ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ. തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തു.

ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവാണ് വിന്‍സെന്റ് മാഷ്. തുലഭാരത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

Top