പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു ശ്രീനിവാസന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു ശ്രീനിവാസന്‍  (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. 1998ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1969 ഫെബ്രുവരി 28ന് ആന്ധ്രപ്രദേശിലെ പാലകോളിലാണ് ജനനം. ഒന്‍പതാം വയസു മുതല്‍ മാന്‍ഡിലിന്‍ വായന ആരംഭിച്ചിരുന്നു ശ്രീനിവാസ്. 1978ല്‍ ഗുഡിലാഡയില്‍ ആദ്യമായി മാന്‍ഡലിന്‍ അവതരണം നടത്തി.  ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. സഹോദരന്‍ യു. രാജേഷും മാന്‍ഡലില്‍ വാദകനാണ്.

Top