തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. മൂന്ന് ലക്ഷത്തോളം കുട്ടികളാണു പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിലേക്കെത്തുന്നത്.
സ്‌കൂള്‍ പ്രവേശോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടില്‍ നടക്കും. കമ്പളക്കാട് സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പരിപാടി ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് സംസ്ഥാനതല പ്രവേശോത്സവം വയനാട്ടില്‍ നടക്കുന്നത്.
ഈ വര്‍ഷം മുതല്‍ എട്ട് പീരിയഡായിരിക്കും ക്‌ളാസ്. വെള്ളിയാഴ്ചകളില്‍ 9.30 മുതല്‍ 4.30 വരെയാണ് അധ്യയന സമയം. ഡിജിറ്റല്‍ പാഠപുസ്തകങ്ങളും പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രത്യേകതയാണ്. ഒമ്പത്, പത്ത്, ഹയര്‍ സെകന്‍ഡറി ക്‌ളാസുകളിലാണ് ഐ.ടി അറ്റ് സ്‌കൂളിന്റെ സഹായത്തോടെ ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഒരുക്കുന്നത്. പാഠങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


