പ്രമുഖ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ ഇടിവ്

അഞ്ചു പ്രമുഖ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ ഇടിവ്. 65,570 കോടി രൂപയുടെ ഇടിവാണ് പോയവാരം രേഖപ്പെടുത്തിയത്. ടിസിഎസ്, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസട്രീസ്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ്മ എന്നീ കമ്പനികളാണ് നഷ്ടം രേഖപ്പെടുത്തിയവരില്‍ പ്രമുഖര്‍.

പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസ്സിന്റെ ഓഹരിമൂല്യത്തില്‍ മാത്രം 45,883 കോടി രൂപയുടെ ഇടിവാണുണ്ടായത്. സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 13.2 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടും കമ്പനിക്ക് നഷ്ടമായിരുന്നു. ഓഹരിമൂല്യത്തില്‍ ഒന്നാം സ്ഥാനം ടിസിഎസ് നിലനിര്‍ത്തി. റിലയന്‍സിന്റെ ഓഹരിമൂല്യത്തിലുണ്ടായ നഷ്ടം 7,129 കോടി രൂപയാണ്.

ഓഹരിവിപണിയില്‍ സണ്‍ഫാര്‍മ്മയ്ക്ക് 4,338 കോടി രൂപയുടെ ഇടിവുണ്ടായപ്പോള്‍ പൊതുമേഖലാ കമ്പനിയായ ഒഎന്‍ജിസിയുടെ നഷ്ടം 6,202 കോടി രൂപയാണ്. മറ്റൊരു ഐടിസ്ഥാപനമായ ഇന്‍ഫോസിസിന്റെ നഷ്ടം 2,015 കോടിയാണ്.

അതേസമയം കോള്‍ ഇന്ത്യ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നി കമ്പനികള്‍ പോയവാരം നേട്ടമുണ്ടാക്കി. കോള്‍ ഇന്ത്യയുടെ മാത്രം നേട്ടം 10,737 കോടിയാണ്.

Top