ന്യൂഡല്‍ഹി: തന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന ഉപരോധ സമരത്തെ പരിഹസിച്ച് കെ.എം. മാണി. സമരം പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണെന്നു പറഞ്ഞായിരുന്നു മാണിയുടെ പരിഹാസം. സമരത്തില്‍നിന്നും ഒളിച്ചോടാനല്ല ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രിയുമായി മുന്‍കൂട്ടി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതിനാലാണെന്നും മാണി പറഞ്ഞു. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ് സമരം; ഉപരോധ സമരത്തെ പരിഹസിച്ച് കെ.എം മാണി


