പ്രണയാഭ്യര്‍ഥന നിരസിച്ച 17 കാരിയെ യുവാവ് വെടിവെച്ചു കൊന്നു

ഭോപാല്‍: മധ്യപ്രദേശില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച 17 കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഖര്‍ഗോണിലെ കസ്രവാദിലായിരുന്നു സംഭവം. കോച്ചിംഗ് ക്ലാസുകഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ബാര്‍വ സ്വദേശികളായ ആഷിക്ക് അലി (23), ബണ്ടി യോഗിനാഥ്(22), സൗരഭ് ഗുപ്ത(22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ആഷിക്ക് അലി പലവട്ടം പെണ്‍കുട്ടിയോട് പ്രണയാഭര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് അനുകൂല മറുപടി നല്‍കിയിരുന്നില്ല. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും മാതാപിതാക്കളോട് വിവാഹത്തിനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മാതാപിതാക്കളും ഇയാളുടെ ആവശ്യത്തിന് വഴങ്ങിയില്ല. ഇനി വീട്ടില്‍ വരരുതെന്ന് ഇവര്‍ വിലക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് ആഷിക്കിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസം ആഷിക്കും സുഹൃത്തുക്കളും മദ്യപിച്ചശേഷം പെണ്‍കുട്ടി വരുന്നവഴിക്ക് കാത്തുനിന്ന് നിറയൊഴിക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.

Top