പ്യാജിയോ വെസ്പയുടെ എലഗന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

പ്യാജിയോ വെസ്പയുടെ എലഗന്റ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. വെസ്പ വിഎക്‌സ് പതിപ്പിനെ ആധാരമാക്കിയാണ് എലഗന്റ് പ്രത്യേക പതിപ്പ് നിര്‍മിച്ചിട്ടുള്ളത്.

125 സിസി ശേഷിയുള്ള 3 വാല്‍വ്, 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. എന്‍ജിന്‍ കരുത്ത് 9.85 എച്ച.പി. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് എലഗന്റ് മോഡലിനുള്ളത്. സ്പ്ലിറ്റ് സീറ്റുകളാണ് ഈ മോഡലിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന്. ത്രികോണാകൃതിയിലുള്ള ഗ്രില്ലുകള്‍, ക്രോമിയം കെയ്‌സിനകത്ത് സ്ഥിതി ചെയ്യുന്ന ഹെഡ്‌ലൈറ്റുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍. ക്രീറ്റ് സെനെസ് ബ്രൗണ്‍ നിറം പൂശിയ ബോഡിയായിരിക്കും വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

പേള്‍ വൈറ്റ്, മറാക്കേഷ് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. ഹോണ്ട ഏവിയേറ്റര്‍ മോഡലാണ് വെസ്പ എലഗന്റ് മോഡലിന്റെ നേരിട്ടുള്ള എതിരാളി എന്നു പറയാം.

വെസ്പ വിഎക്‌സിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിലപാടുറപ്പിച്ചിട്ടുള്ള മോഡലാണിത്. വിഎക്‌സില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഡിസൈന്‍ മാറ്റങ്ങള്‍ ഈ വാഹനത്തിനുണ്ട്. ലോകവിപണികളില്‍ പലയിടത്തും ലഭ്യമായിട്ടുള്ള വെസ്പ പ്രൈമാവേറ മോഡലിന്റെ ഡിസൈന്‍ സവിശേഷതകള്‍ പലതും കടംകൊണ്ടാണ് എലഗന്റ് മോഡലിനെ രൂപപ്പെടുത്തിയിട്ടുള്ളത്.

Top