പോള്‍ മുത്തൂറ്റ് വധക്കേസ്: 13 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി; ഒരാളെ വെറുതെ വിട്ടു

തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി. കേസില്‍ 14ാം പ്രതി അനീഷിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്.

കൊലപാതകകേസിലെ കുറ്റപത്രമാണു കോടതി ആദ്യം പരിഗണിച്ചത്. കാരി സതീശനടക്കം ഒമ്പതു പ്രതികള്‍ക്കു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ തെളിവു നശിപ്പിച്ചതായും കോടതി നിരീക്ഷിച്ചു. കേസില്‍ ശിക്ഷാവിധി ഉച്ചകഴിഞ്ഞു രണ്ടിന് പ്രസ്താവിക്കും.

പ്രതികള്‍ക്കു പരമാവതി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം, വീട്ടില്‍ അച്ഛനമ്മമാര്‍ തനിച്ചായതിനാല്‍ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രന്‍ കോടതിയില്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച വിധി പറയുന്നതിനായി കേസ് പരിഗണിച്ചപ്പോള്‍ എല്ലാ പ്രതികളും ഹാജരില്ലാതിരുന്നതിനെത്തുടര്‍ന്നാണു വിധി പറയുന്നതു ഇന്നത്തേക്കു മാറ്റിയിരുന്നത്.

Top