പോലീസ് സേനയില്‍ ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ഫയര്‍ഫോഴ്‌സിലെയും ജയില്‍വകുപ്പുകളിലേയും ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും ആഭ്യന്തര സെക്രട്ടറിയ്ക്കയച്ച കത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

Top