സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഇപ്പോള്‍ വളഞ്ഞപാതയിലാണ്. കര്‍വ്! ഫോണുകളുടെ പിന്നാലെ സ്!മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ പായാന്‍ തുടങ്ങിയതോടെയാണ് ബജറ്റിലൊതുങ്ങുന്ന സ്!പിരിറ്റുമായി എല്‍.ജി വിപണിയില്‍ അവതരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 5.0 ലോലിപ്പോപ്പില്‍ എത്തുന്ന സ്!പിരിറ്റിന്റെ വില ഏകദേശം 14,250 രൂപയോളം വരും. 720×1280 പിക്‌സല്‍ റസല്യൂഷനോടുകൂടിയ 4.7 ഇഞ്ച് ഹൈഡെഫനിഷന്‍ (312 പി.പി.ഐ.) ഡിസ്‌പ്ലേയുള്ള എല്‍.ജി. സ്!പിരിറ്റില്‍ എല്‍.ജിയുടെ തന്നെ മറ്റൊരു സ്!മാര്‍ട്ട്‌ഫോണായ മാഗ്‌നയിലേതുപോലെ 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസറും ഒരു ജി.ബി റാമും ആണുണ്ടാകുക. കാമറയുടെ കാര്യത്തിലും മാഗ്മയുമായി വലിയ വ്യത്യാസമില്ല. എട്ട് മെഗാപിക്‌സലിന്റെ പിന്‍കാമറ, ഒരു മെഗാപിക്‌സല്‍ മുന്‍കാമറയുമാണ് സ്!പിരിറ്റിലുള്ളത്. സ്‌ക്രീന്‍വലിപ്പം കുറഞ്ഞപ്പോള്‍ ബാറ്ററിയുടെ ശേഷിയും കുറച്ചിട്ടുണ്ട്. 2100 എം.എ.എച്ച് ആണ് ബാറ്ററിയുടെ കരുത്ത്. എട്ട് ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. ഇത് 32 ജിബി വരെയായി ഉയര്‍ത്താന്‍ കഴിയും. ചെറുതായി വളഞ്ഞ ഡിസ്!പ്ലെ തന്നെയാണ് സ്!പിരിറ്റിന്റെ പുറംമോടിയില്‍ പ്രധാന സവിശേഷത. 3ജി, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി കണക്ടിവിറ്റിയും ഇതിലുണ്ട്.
പോക്കറ്റിലും ബജറ്റിലുമൊതുങ്ങുന്ന എല്‍.ജിയുടെ സ്പിരിറ്റ്


