പൊലീസ് സ്‌റ്റേഷനില്‍ വനിതകളെ ഷോക്കടിപ്പിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലെ ഭോലയില്‍ കസ്റ്റഡിയില്‍ ആയിരുന്ന രണ്ടു വനിതാ തടവുകാരെ പൊലീസുകാര്‍ ഷോക്കടിപ്പിച്ചു. മോഷണക്കുറ്റം ചുമത്തിയാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. യുവതികളെ കപൂര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖന്‍ ഖോലെ ഗ്രാമത്തില്‍ നിന്നു പതിനഞ്ചു ലക്ഷം രൂപ ഇവര്‍ കവര്‍ന്നുവെന്നതാണു കേസ്. തുടര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്യുന്നതിനിടെയാണു ഷോക്കടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

Top