മുംബൈ: മുംബൈ പൊലീസ് സ്റ്റേഷനുള്ളില്‍ മോഡല്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും ഒരു പോലീസുകാരനും മറ്റു മൂന്നുപേരുമാണു പിടിയിലായത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു.
ഏപ്രില്‍ നാലിനാണു സംഭവം. 29 കാരിയായ മോഡല്‍ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പരിപാടിക്കു ശേഷം പുറത്തു വന്നപ്പോഴായിരുന്നു സംഭവം. ഇവരെ തടഞ്ഞു നിര്‍ത്തിയ പോലീസുകാരന്‍ ബലമായി വാഹനത്തിനുള്ളില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ മാനഭംഗത്തിനിരയാക്കി. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും പോലീസുകാര്‍ തട്ടിയെടുത്തു.
സംഭവത്തിനു ശേഷം നഗരം വിട്ടുപോയ യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി അയച്ചു. യുവതിയെ വിളിച്ചു വരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.


