പൊലീസ് പിന്തുടര്‍ന്നു: വന്‍ തുകയുടെ ഹെറോയിന്‍ കാറിന്റെ ജനലിലൂടെ റോഡില്‍ വിതറി പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു

യുകെ: മയക്കുമരുന്ന് വില്‍പ്പനക്കാരനെ പൊലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് കാറിന്റെ ജനലിലൂടെ ഹെറോയിന്‍ വിതറി രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം.ടാബ്രെയ്ന്‍ ഹുസൈന്‍ എന്ന 34കാരനാണ് 16000 യൂറോ വില വരുന്ന ഹെറോയിന്‍ റോഡില്‍ വിതറി രക്ഷപ്പെടുവാന്‍ ശ്രമം നടത്തിയത്. താന്‍ ഓടിച്ചിരുന്ന പസ്സാറ്റ് കാറിന്റെ ജനലിലൂടെ ഇയാള്‍ ഹെറോയിന്‍ വലിച്ചെറിയുകയായിരുന്നു. റോഡിലൂടെ ഇയാള്‍ മയക്കുമരുന്നു വലിച്ചെറിഞ്ഞതു കൊണ്ട് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. റോഡിലും വഴിയരികിലും വെളുത്ത പൊടി മൂടിയ നിലയിലായിരുന്നു.

പൊലീസ് കൈ കാണിച്ചപ്പോള്‍ ഇയാള്‍ വാഹനം നിറുത്താതെ പായുകയായിരുന്നു. സംശയം തോന്നിയ ഇയാളെ പൊലീസ് പിന്തുടര്‍ന്നു. പരമാവധി വേഗത്തില്‍ ഇയാള്‍ എതിര്‍ദിശയിലൂടെയാണ് കാര്‍ ഓടിച്ചു പോയത്. അവാസനം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇയാള്‍ ഇടിപ്പിക്കുകയായിരുന്നു

300 യൂറോക്കാണ് ഇയാള്‍ ഒരു പാക്കറ്റ് ഹെറോയിന്‍ വാങ്ങിയ്ത , ഗ്ലൗസും, മൂന്നു മൊബൈല്‍ ഫോണും കണ്ടെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Top