പൊലീസ് നിരീക്ഷണത്തിലുള്ള മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ ഐഎസില്‍ ചേരാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്

ഹൈദരാബാദ് : പൊലീസ് നിരീക്ഷണത്തിലുള്ള മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ മുഷീരാബാദ് സ്വദേശിയായ മുന്‍വാദ് സല്‍മാനാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. സൗദി അറേബ്യ വഴി ഇറാക്കിലേക്ക് കടന്ന് ഐഎസില്‍ ചേരാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. ഇതിനായി ഇയാള്‍ സൗദി തൊഴില്‍ വിസയും സംഘടിപ്പിച്ചിരുന്നു. ആറുമാസം മുമ്പാണ് ഇയാള്‍ ഗൂഗിളിലെ ജോലി വിട്ടത്. ഇയാളുടെ ഫോണ്‍ സംഭാഷണങ്ങളും സോഷ്യല്‍ മീഡിയയിലെ ഇടപെലും പരിശോധിച്ചതിനു ശേഷമാണ് പൊലീസ് ഇയാളെ നിരീക്ഷിച്ചത്. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന.

Top