പൊലീസ് സേനാ നവീകരണത്തില്‍ വന്‍ അഴിമതി; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: പൊലീസ് സേനാ നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതി. ഡി.ജി.പി നിയോഗിച്ച അന്വേഷണ സംഘമാണ് അഴിമതി കണ്ടെത്തിയത്. ഇലക്ട്രോണിക് ബീറ്റ് പദ്ധതി നടപ്പിലാക്കിയതില്‍ 1.87 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തല്‍.

സംസ്ഥാനത്തെ എട്ട് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിയ്ക്ക് 1.87 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതി നടപ്പിലാക്കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാര്‍.

പദ്ധതിയെ സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നവീകരണത്തിന്റെ ചുമതലയുള്ള എഡിജിപി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്‌. അന്വേഷണത്തിന് ശേഷം പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വന്‍ അഴിമതി നടന്നതായി കണ്ടെത്തിരിക്കുന്നത്. സംഭവം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Top