തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇറങ്ങി. കോട്ടയം എസ്.പിയായിരുന്ന എം പി ദിനേശനെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി നിയമിച്ചു.
സതീഷ് ബിനോ ആയിരിക്കും പുതിയ കോട്ടയം എസ് പി. പാലക്കാട് എസ് പിയായി വിജയകമാറിനെയും തൃശൂര്‍ റൂറല്‍ എസ് പിയായി കാര്‍ത്തികിനെയും നിയമിച്ചു. മജ്ഞുനാഥിന് എ.ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കി. പുഷ്‌കരന്‍ വയനാട് എസ്.പിയാകും. അജിതാബീഗത്തിന് പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കും.


